shibu
കൊവിഡ് പ്രതിരോധത്തിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ സമരം ടി.സി ഷിബു ഉദ്ഘാടനം ചെയ്യുന്നു.

മുളന്തുരുത്തി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിനുമുന്നിൽ എൽ.ഡി.എഫ് പ്രതിഷേധം. സി.പി.എം ഏരിയാ സെക്രട്ടറി ടി.സി ഷിബു ഉദ്ഘാടനം ചെയ്തു. എൻ.എൻ. സോമരാജൻ അദ്ധ്യക്ഷനായിരുന്നു. പി.കെ. സുബഹ്മണ്യൻ, ജലജ മോഹൻ, സിജി അനോഷ്, ജ്യോതി ബാലൻ, പി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.