കളമശേരി: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്കായി​ തുറന്ന ഏലൂർ നഗരസഭയുടെ കമ്മ്യൂണി​റ്റി​ കി​ച്ചണി​ന്റെ പ്രവർത്തനം നിർത്തിവെച്ചു. ദിവസേന 327 പാക്കറ്റ് എന്ന കണക്കിൽ 38 ദിവസം ഭക്ഷണം വിതരണം ചെയ്തു. ഇന്നുമുതൽ അത്യാവശ്യക്കാർക്ക് കുടുംബശ്രീ ജനകീയ ഹോട്ടലിൽനിന്ന് 20രൂപയ്ക്ക് ഊണ് നഗരസഭയുടെ ചെലവിൽ എത്തിക്കുമെന്ന് ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.