കളമശേരി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഏലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് കവലയിൽ വണ്ടിതള്ളൽ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഷാനവാസ്, ജോസഫ് ആന്റണി, ഇ.കെ. സേതു, സനോജ് മോഹൻ, ഹൻസാർ കുറ്റിമാക്കൽ, പി.എം. അയൂബ്, ബിജിത് ധരൻ എന്നിവർ സംസാരിച്ചു.