പറവൂർ: കൊവിഡ് കാലത്തും അക്ഷീണം പ്രവർത്തിക്കുന്ന ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ ഐ.എം.എ പറവൂർ ശാഖയുടെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാർ പ്രതിഷേധിക്കും. ജോലിചെയ്യുന്ന ആശുപത്രികളിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ധർണ നടത്തും.