കൊച്ചി: ഇന്ധനവില വർദ്ധനയ്ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 21ന് നടത്തുന്ന ചക്ര സ്തംഭന പ്രതിഷേധ സമരത്തിൽ പൂണിത്തുറയിലെ ലോറി മിനിലോറി തൊഴിലാളികൾ പങ്കെടുക്കും. ലോറി, മിനിലോറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റർ പ്രചരണ കാമ്പയിൻ സി.ഐ.ടി.യു വൈറ്റില ഏരിയാ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.എം. ഷാജി, സി.പി. പോൾസൺ, പി.കെ. ജിനീഷ് തുടങ്ങിയവർ സംസാരിച്ചു.