പറവൂർ: നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രവാക്യവുമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ആർഷോ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി അമൽ സോഹൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.വി. അഭിജിത്ത്, വി.ജി ദിവ്യ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, സി.ബി. ആദർശ്, യദു കൃഷ്ണ, അജയ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ നിർദ്ധനരായ 25,000 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്.