പറവൂർ: നിർമ്മാണ മേഖലയിലെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കരാറുകാർ പൊതുമരാമത്ത് ഓഫീസുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മുന്നിൽ നില്പ് സമരം നടത്തി.നഗരസഭക്ക് മുന്നിൽ നടത്തിയ സമരം യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയപാലൻ, ട്രഷറർ പി.കെ. നസീർ,ടി.കെ. സലാം, വിപിൻ തുടങ്ങിയവർ പങ്കെടുത്തു. ചേന്ദമംഗലം, വടക്കേക്കര, ഏഴിക്കര ,കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകൾക്ക് മുന്നിലും സമരം നടത്തി.