അങ്കമാലി: വാഹന പരിശോധനയുടെ ഭാഗമായി തടഞ്ഞു നിർത്തി ആശുപത്രിയിലെ താത്കാലിത ജീവനക്കാരിയെയും കൊവിഡ് സന്നദ്ധ പ്രവർത്തകനുമായ ഇവരുടെ മകനേയും അസഭ്യം പറഞ്ഞ സംഭവത്തിൽ ചെങ്ങമനാട് സ്റ്റേഷനിലെ എ.എസ്.ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തുറവൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് ജൊ.സെക്രട്ടറി എൽദോ ബേബിക്കും അമ്മയ്ക്കും എതിരെയാണ് പൊലീസ് അസഭ്യവർഷം ചൊരിഞ്ഞത്.മതിയായ രേഖകൾ നൽകുകയും സന്നദ്ധ പ്രവർത്തകനാണെന്ന് അറിയിച്ചിട്ടും പൊലീസ് ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചത്. എൽദോയ്ക്ക് എതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.സംഭവത്തിൽ ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്കും റൂറൽഎസ്.പിക്കും പരാതി നൽകി. അടിയന്തിര നടപടി ഉണ്ടായില്ലയെങ്കിൽ പ്രഷോഭം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐഭാരവാഹികൾ പറഞ്ഞു.