തൃക്കാക്കര: കേന്ദ്ര ഗവൺമെന്റ് അടിക്കടി ഇന്ധനവില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ 21ന് നടത്തുന്ന വാഹനം നിരത്തിൽ നിറുത്തിയിട്ട് നടത്തുന്ന ചക്രസ്തംഭനസമരം തൃക്കാക്കരയിൽ അഞ്ചുകേന്ദ്രങ്ങളിൽ നടത്തുവാൻ സംയുക്ത ട്രേഡ് യൂണിയൻ തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. സി.സി. വിജു അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ കെ.ആർ. ബാബു, കെ.ടി. എൽദോ (സി ഐ ടി യു), കെ.കെ. സന്തോഷ്ബാബു, എ.പി ഷാജി (എ.ഐ.ടി.യു.സി), അലി (എസ്.ടി.യു) എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന് സമീപം ഐ.എൻ.ടി.യു.സി തൃക്കാക്കര മേഖലാ പ്രസിഡന്റ് സി.സി. വിജു, ഓലിമുകൾ ഇംഗ്ഷനിൽ സി.ഐ.ടി.യു ജില്ലാ ട്രഷറർ സി.കെ പരീത്, കാക്കനാട് എ.ഐ.ടി യു.സി ജില്ലാ ജോ. സെക്രട്ടറി കെ.കെ. സന്തോഷ്ബാബു, കെ.എസ്.എഫ്.ഇക്ക് സമീപം സീപോർട്ട് റോഡ് എസ്.ടി.യു ജില്ലാ സെക്രട്ടറി എ.എ. ഇബ്രാഹിംകുട്ടി എന്നിവർ ഉദ്ഘാടനം ചെയ്യും.