കുറുപ്പംപടി: ഊരുകൂട്ടം വാട്സ് ആപ്പ് കൂട്ടായ്മ ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഒൻപത് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. രായമംഗലം പബ്ളിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്തു. 17-ാം വാർഡ് മെമ്പർ രാജി ബിജു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.മനോജ്, ഗ്രൂപ്പ് അഡ്മിൻ മാരായ പി.എസ് സുരേഷ്, സാബു പോൾ, ജോർജ്ജ് മോളശ്ശേരി, രാജേഷ്. കെ.എസ്, കെ .ആർ .സുരേഷ് എന്നിവർ പങ്കെടുത്തു.