ആലുവ: സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിലെ മുഴുവൻ ബസുകളും ജീവനക്കാർ കഴുകി വൃത്തിയാക്കി മാതൃകയായി. സേവാഭാരതി ആലുവ ടൗൺ കമ്മിറ്റിയുടെ സഹകരണത്തോടെയായിരുന്നു സേവന പ്രവർത്തനം. ബസുകൾക്ക് പുറമെ ഓഫീസും, ഡിപ്പോ പരിസരവും അണുവിമുക്തമാക്കി. സേവാഭാരതി ഐ.ടി കോർഡിനേറ്റർ ശരത്, ജോ.സെക്രട്ടറി എൻ.വി. വിഷ്ണു, സുനിൽകുമാർ, പി.ഡി. ദാമോദരൻ, ആലുവ നഗരസഭ കൗൺസിലർ എസ്. ശ്രീകാന്ത്, സന്തോഷ് പൈ എന്നിവർ നേതൃത്വം നൽകി.