അങ്കമാലി: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നോട്ടുബുക്ക് ചലഞ്ചിലൂടെ സമാഹരിച്ച ബുക്കുകളുടെ വിതരണോദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ അങ്കമാലി മണ്ഡലം പ്രസിഡന്റ്‌ ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു അഡ്വ. കെ.എസ്. ഷാജി, അഡ്വ. ഷിയോ പോൾ, മാത്യു തോമസ്, റീത്ത പോൾ, ‌ മീര അവറാച്ചൻ, മേരി വർഗീസ്, ബിജു പൂപ്പത്ത്, അനീഷ് മണവാളൻ എന്നിവർ സന്നിഹിതരായിരുന്നു.