കൊച്ചി:മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വകുപ്പിലെ മുഴുവൻ ജീവനക്കാരെ ഉൾപ്പെടുത്തി വാഹൻ സോഫ്റ്റ്‌വെയറിൽ രണ്ട് ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു.ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ ടി.സി.വിനീഷ്, റിട്ടേർഡ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, ബി. മുരളീകൃഷ്ണൻ, പി. എം. ഷാജി,തൃശൂർ ആർ.ടി.ഒ ബിജു ജെയിംസ്, കെ.മനോജ് കുമാർ, ഷാജി മാധവൻ, അനന്തകൃഷ്ണൻ, ടി. ജി. ഗോകുൽ എന്നിവർ സംസാരിച്ചു.സ്റ്റേറ്റ് ലെവൽ വാഹൻ കോർഡിനേറ്റർ പ്രകാശ്. ആർ. എസ് ക്ലാസ് നയിച്ചു. മോട്ടോർ വാഹന വകുപ്പിലെ ഡി.ടി.സിമാർ, ആർ.ടി.ഓമാർ, ജോയിന്റ് ആർ.ടി.ഒമാർ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ, മറ്റു മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.