തൃക്കാക്കര: ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി നാളെ മുതൽ ഇ.എം. എസ് സഹകരണ ലൈബ്രറിയുടെ പ്രവർത്തനം ഭാഗികമായി പുനരാരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അംഗങ്ങക്ക് പുസ്തകമെടുക്കാം. റഫറൻസ്, റീഡിംഗ് റൂമുകളിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു