paravur-nagarasabha
പറവൂർ നഗരസഭയിലെ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ നഗരസഭ സി.എഫ്. എൽ.ടി.സി.യിലേക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ കൈമാറുന്നു.

പറവൂർ: പറവൂർ നഗരസഭയിലെ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ നേത്യത്യത്തിൽ നഗരസഭ സി.എഫ്. എൽ.ടി.സി.യിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. അസോസിയേഷൻ ഭാരവാഹികൾ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിക്ക് കൈമാറി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, ബീന ശശിധരൻ, അസോസിയേഷൻ സെക്രട്ടറി പി. സീമ, പ്രസിഡന്റ് കെ.ആർ. ടിറ്റോ തുടങ്ങിയവർ പങ്കെടുത്തു.