കൊച്ചി: പൊതുനിരത്തിൽ വാഹനങ്ങൾ തള്ളിക്കൊണ്ട് ഇന്ധന, പാചകവാതക വില വർദ്ധനവിനെതിരെ കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) പ്രതിഷേധപരിപാടികൾക്ക് തുടക്കംകുറിച്ചു.ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പർ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ കൃഷ്ണൻ, എം.പി ശിവാനന്ദൻ, ജെ.എൻ പ്രേംഭാസിൻ , ചാരുപാറ രവി , ഐ.എ റപ്പായി, അജിഫ്രാൻസിസ് , വി.വി വിജയൻ , രാജുകൃഷ്ണ, ഒ.പി ശങ്കരൻ, എൻ.പി മോഹൻരാജ് , കോയ അമ്പാട്ട് , ആനിസ്വീറ്റി തുടങ്ങിയവർ സംസാരിച്ചു.