govnt

അങ്കമാലി:കേരള ഗവ.കോൺട്രാക്ടേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നില്പ് സമരം.നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,സിമന്റ്, കമ്പി, ക്വാറി ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻ വലിക്കുക.പുതുക്കിയ ഡി.എസ് ആർ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുക,ടാറിന്റെ മാർക്കറ്റ് വില ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്നസമരം കെ.ജി.സി.എഫ് ജില്ലാ കമ്മിറ്റിയംഗം പ്രിൻസ് ടി.ആന്റണി ഉദ്ഘാടനം ചെയ്തു. പി.വി.റാഫേൽ, എം.എ.ബിനു, വി.വി.സന്തോഷ്, പി.രമേശൻ എന്നിവർ പ്രസംഗിച്ചു.