covid

കൊച്ചി: കൊവിഡ് വ്യാപന തോത് കുറയുന്നതിന്റെ ആശ്വാസത്തിൽ ജില്ല. രോഗവ്യാപന നിരക്ക് ജില്ലയിൽ 10.55 ആണ്. ജില്ലയിൽ 1322 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1257 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 52 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ വിദേശം- അന്യസംസ്ഥാനത്ത് നിന്ന് എത്തിയിട്ടുള്ളവരാണ്. നാലു പേർ ആരോഗ്യ പ്രവർത്തകരും ഒമ്പതു പേർ അന്യസംസ്ഥാനത്തൊഴിലാളികളുമാണ്.
ഇന്നലെ 1899 പേർ രോഗ മുക്തി നേടി. ഇന്ന് 1793 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2010 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13542 ആണ്. ജില്ലയിൽ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12532 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ചിറ്റാറ്റുകര 62
• കുമ്പളങ്ങി 59
• കളമശ്ശേരി 51
• ചെല്ലാനം 41
• തൃക്കാക്കര 38
• കുട്ടമ്പുഴ 37
• തൃപ്പൂണിത്തുറ 37
• എടത്തല 30
• കീഴ്മാട് 30
• വാളകം 30
• പള്ളുരുത്തി 29
• വെങ്ങോല 27
• ഐക്കാരനാട് 26
• പള്ളിപ്പുറം 26
• ഫോർട്ട് കൊച്ചി 26

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലുവ, ആവോലി, കറുകുറ്റി, പെരുമ്പടപ്പ്, മൂവാറ്റുപുഴ, തമ്മനം, തിരുമാറാടി, പാറക്കടവ്, പിണ്ടിമന, പോത്താനിക്കാട്, മാറാടി, ആയവന, എറണാകുളം നോർത്ത്, എളംകുളം, കടമക്കുടി, കലൂർ, കല്ലൂർക്കാട്, കാഞ്ഞൂർ, ചളിക്കവട്ടം, തുറവൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, പാമ്പാകുട, പിറവം, മുളവുകാട്, മൂക്കന്നൂർ, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആരക്കുഴ, ഇലഞ്ഞി, ഒക്കൽ, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, പല്ലാരിമംഗലം, പാലക്കുഴ, മഞ്ഞപ്ര, വേങ്ങൂർ.