കൊച്ചി: ജില്ലയിലെ ബാർബർ ഷോപ്പുകൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം പ്രവർത്തനാനുമതി നൽകി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.
കൊച്ചി നഗരത്തിലെ കോളനികൾ കേന്ദ്രീകരിച്ചുള്ള കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. കോളനികളിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിനേഷൻ ഉറപ്പാക്കും. വാക്‌സിനേഷൻ നടപടികൾക്ക് തടസ്സം നേരിടുന്ന ദുർബലവിഭാഗങ്ങൾക്കായി പ്രത്യേക വാക്‌സിനേഷൻ പദ്ധതി തയ്യാറാക്കാൻ കളക്ടർ എസ്. സുഹാസ് ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.
മഴക്കാല പ്രവർത്തനങ്ങൾക്കായി മേജർ ഇറിഗേഷൻ വകുപ്പിന് ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, എ.ഡി.എം എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.