rajeesh

കോലഞ്ചേരി: പത്താംമൈൽ പട്ടിമറ്റം റോഡ് പെറ്റ്റോസ് ആഡിറ്റോറിയത്തിന് സമീപം മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തിരുവാണിയൂർ തിരുമലയിൽ കൊച്ചോലിന്റെ മകൻ ടി.കെ. രജീഷാണ് (41) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ബന്ധുക്കളെ കാണാൻ പാങ്ങോടേക്ക് പോകും വഴി എതിർദിശയിൽ നിന്നു വന്ന ലോറിയിടിച്ചാണ് അപകടം. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: അനീഷ, മക്കൾ അതുല്ല്യ, അതുൽ (ഇരുവരും വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.