കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ തമ്മനം -പുല്ലേപ്പടി റോഡ് യാഥാർത്ഥ്യമാക്കണമെന്നും രണ്ടാം ഘട്ടമായി ഇതിനെ സീപോർട്ട് എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് റെസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ ) സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ പ്രസിഡന്റ് കുമ്പളം രവി,വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ,ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.