കൊച്ചി: പെട്രോൾ ഡീസൽ വില അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും. 21 രാവിലെ 11 മുതൽ 11.15 വരെ 'വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ട് ' നടത്തുന്ന പ്രതിഷേധ സമരം വൈറ്റില ഏരിയായിൽ 24 കേന്ദ്രങ്ങളിൽ നടത്തും.സംയുക്ത ട്രേഡ് യൂണിയൻ വൈറ്റില ഏരിയാ കമ്മിറ്റി യോഗം എം.എസ്. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ്,സൈമൺ ഇടപ്പള്ളി, വി.പി. ചന്ദ്രൻ,എൻ.എ. മണി, വി.കെ. പ്രകാശൻ, പി.ആർ. സത്യൻ,കെ.വി. അനിൽകുമാർ, പി.എസ്. സതീഷ്, കെ.പി. പ്രമോദ്, ഇ.പി. സുരേഷ്, ടി.എം. ഷാജി എന്നിവർ സംസാരിച്ചു.