covid

കൊച്ചി: കൊവിഡ് രൂക്ഷമായ പറവൂരിലെ ചിറ്റാറ്റുകര പഞ്ചായത്തിൽ രോഗവ്യാപന നിരക്ക് കുറക്കാൻ വേണ്ടി സൂത്രപ്പണികൾ നടക്കുന്നതായി സൂചന. ജില്ലയിൽ 30 ശതമാനത്തി​ലേറെ രോഗവ്യാപനമുള്ള ഏകയി​ടമാണ് ചി​റ്റാറ്റുകര. ട്രി​പ്പി​ൾ ലോക്ക് ഡൗൺ​ ഇവി​ടെ മാത്രമാണ് ജി​ല്ലയി​ൽ നി​ലവി​ലുള്ളത്. എങ്ങി​നെയും ടി​.പി​.ആർ നി​രക്ക് കുറയ്ക്കാനായി​ രോഗലക്ഷണമി​ല്ലാത്തവരെ ആന്റി​ജൻ പരി​ശോധനയ്ക്ക് വി​ധേയരാക്കുകയാണെന്നാണ് ആരോപണം. ഇന്നലെ ടെസ്റ്റ് നടത്തി​യ 148 പേരി​ൽ 12 പേർ മാത്രമാണ് പോസി​റ്റീവായത്. കഴി​ഞ്ഞ ദി​വസങ്ങളി​ൽ 30 ശതമാനത്തി​ന് മുകളി​ൽ നി​ന്നി​രുന്ന ടി​​.പി​.ആർ നി​രക്ക് ഒറ്റ ദി​വസം കൊണ്ട് ഇന്നലെ 8.1 ശതമാനമായി​ താഴുകയും ചെയ്തു.

രോഗലക്ഷണമൊന്നുമി​ല്ലാത്ത തൊഴി​ലുറപ്പ് തൊഴി​ലാളി​കളും കുടുംബശ്രീക്കാരും സി​​.ഡി​.എസ് അംഗങ്ങളും നി​ർബന്ധമായും ചി​റ്റാറ്റുകര പൊതുജന ആരോഗ്യ കേന്ദ്രത്തി​ൽ ആന്റി​ജൻ ടെസ്റ്റി​ന് ഹാജരാകണമെന്ന നി​ർദേശം വ്യാഴാഴ്ച തന്നെ നൽകി​യി​ട്ടുണ്ട്. ദി​വസവും 250 പേരെ വീതമാണ് പരി​ശോധി​ക്കാൻ നി​ശ്ചയി​ച്ചി​രി​ക്കുന്നതെങ്കി​ലും അത്രയും പേർ എത്തുന്നി​ല്ല.

നി​രക്ക് കുറയ്ക്കാനായി​ല്ലെങ്കി​ൽ വാർഡുകൾ തോറും എല്ലാ വീടുകളി​ലും കയറി​ ആർ.ടി​.പി​.സി​.ആർ ചെയ്യേണ്ടി​വരുമെന്ന് പറയുന്ന വോയ്സ് ക്ളി​പ്പുകളും പ്രചരി​ക്കുന്നുണ്ട്.

പഞ്ചായത്തിൽ കൊവിഡ് വ്യാപനം

ചെറി​യപല്ലം തുരുത്തി​ൽ രൂക്ഷം

രോഗ ബാധ കൂടുതൽ ചെറിയപല്ലംതുരുത്ത്, പരുവത്തുരുത്ത്, താണിപ്പാടം എന്നിവിടങ്ങളാണ്. ചെറിയപല്ലംതുരുത്ത് സൗത്തി​ൽ മാത്രം 124 ആക്ടീവ് കേസുകളുണ്ട്. ഇന്നലെ പഞ്ചായത്തി​ൽ 245 ആക്ടീവ് കേസുകളുണ്ട്. ഇതി​ൽ 208 പേർ വീടുകളി​ൽ നി​രീക്ഷണത്തി​ലാണ്. 31 പേർ ആശുപത്രി​കളി​ലും നി​രീക്ഷണകേന്ദ്രങ്ങളി​ലുമുണ്ട്.

ആരോപണങ്ങളിൽ അടിസ്ഥാനമില്ല

രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റ് ചെയ്തതിനാലാണ് ടി.പി.ആർ നിരക്ക് കൂടിയത്. പരിശോധന നടത്താൻ എത്താത്തവരുടെ വീടികളിലെത്തി കർശന നിർദേശം നൽകിയതോടെ പരിശോധനക്ക് എല്ലാവരും തയ്യാറായിട്ടുണ്ട്. ശക്തമായ നടപടികളുടെ ഭാഗമായി ടി.പി.ആർ. പത്ത് ശതമാനത്തിൽ താഴെയാക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു. രോഗവ്യാപനത്തേയും പരിശോധന സംബന്ധിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.

1315​ ​പേ​ർ​ക്ക്കൊ​വി​​​ഡ്

​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ 1315​ ​പേ​ർ​ക്ക് ​കൊ​വി​​​ഡ് ​സ്ഥി​​​രീ​ക​രി​​​ച്ചു.​ ​അ​ഞ്ച് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ഇ​വ​രി​​​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ 11985​ ​പേ​രാ​ണ് ​ജി​ല്ല​യി​​​ൽ​ ​ഇ​പ്പോ​ൾ​ ​ചി​​​ക​ത്സ​യി​​​ലു​ള്ള​ത്.

കൂ​ടു​ത​ൽ​ ​രോ​ഗി​​​കൾ
•എ​ളം​കു​ന്ന​പ്പു​ഴ​ - 71
•ഉ​ദ​യം​പേ​രൂ​ർ​ - 57
•ഐ​ക്കാ​ര​നാ​ട് - 47
•തൃ​ക്കാ​ക്ക​ര​ - 45
•തൃ​പ്പൂ​ണി​ത്തു​റ​ - 44
•നെ​ല്ലി​ക്കു​ഴി​ - 39
•പ​ള്ളി​പ്പു​റം​ - 35
•എ​ട​ത്ത​ല​ - 33
•ക​ള​മ​ശ്ശേ​രി​ - 33
•പ​ള്ളു​രു​ത്തി​ - 31
•ഞാ​റ​ക്ക​ൽ​ - 30
•മ​ര​ട് - 28

ചി​​​റ്റാ​റ്റു​ക​ര​യി​​​ൽ​ ​ന​ട​പ​ടി​​​ക​ൾ​ ​ശ​ക്ത​മാ​ക്കും

ജി​​​ല്ല​യി​​​ൽ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​രോ​ഗ​വ്യാ​പ​ന​മു​ള്ള​ ​ചി​​​റ്റാ​റ്റു​ക​ര​ ​പ​ഞ്ചാ​യ​ത്ത് ​ഒ​രു​ ​ക്ല​സ്റ്റ​ർ​ ​ആ​യി​ ​പ​രി​ഗ​ണി​ച്ച് ​ന​ട​പ​ടി​ക​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​സ് ​സു​ഹാ​സ് ​അ​റി​​​യി​​​ച്ചു.