കൊച്ചി: യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിക്കുന്ന ബി.ജെ.പിയെ തകർക്കാൻ കേരളത്തിൽ സി.പി.എം - കോൺഗ്രസ് ധാരണയെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ പരിണിത ഫലമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന് നേരെ പിണറായി സർക്കാർ ചുമത്തുന്ന കള്ളകേസുകൾ.ബി.ജെ.പി സംസ്ഥാന വ്യാപകമായി മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ സമരത്തിന്റെ ഭാഗമായി ജോസ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിജി ജോസഫ്. എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മാരായ യു.ആർ. രാജേഷ്, പി.എസ്. സ്വരാജ്, യുവമോർച്ച ജില്ലാ സെക്രട്ടറി അശ്വിൻ ജോസഫ് യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു പ്രദീപ്, ന്യൂന പക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് അഡ്വ.ജസ്റ്റസ്, ബി.ജെ.പി കലൂർ ഏരിയ പ്രസിഡന്റ് അനിൽ കുമാർ, പച്ചാളം ഏരിയ പ്രസിഡന്റ് അനിൽ വടുതല, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയകിഷ്ണൻ എന്നിവർ പങ്കെടുത്തു.