കളമശേരി: ഏലൂർ നഗരസഭയുടെ കീഴിലുള്ള മുനിസിപ്പൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ന് വായനാദിനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തും. ഓൺലൈനിൽ വിദ്യാർത്ഥികൾ, യുവാക്കൾ, വയോജനങ്ങൾ എന്നിവർക്ക് വായനാ മത്സരവും , ജൂലൈ 5 ന് വൈക്കം മുഹമ്മമദ് ബഷീർ അനുസ്മരണവും, ജൂലൈ 7 ന് ഐ.വി.ദാസ് അനുസ്മരണവും , സാക്ഷരത പഠിതാക്കളെ ആദരിക്കുകയും ചെയ്യും.