അങ്കമാലി: കോൺഗ്രസ് സേവാദൾ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നില്പ് സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ബാബു മഞ്ഞളി അദ്ധ്യക്ഷത വഹിച്ചു. കെ.വി. മുരളി, കെ.കെ. ജോഷി, ജേക്കബ് കോട്ടയ്ക്കൽ, ബാസ്റ്റിൻ പാറയ്ക്കൽ, എ.കെ. സുരേന്ദ്രൻ, സിജു പുളിക്കൽ, ബീന ടോം, ചെറിയാൻ മുണ്ടാടൻ എന്നിവർ നേതൃത്വം നൽകി.