അങ്കമാലി:ബെന്നി ബഹനാൻ എം.പിയുടെ ഒപ്പമുണ്ട് പരിപാടിയുടെ ഭാഗമായി ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ വാക്സിനേഷൻ നൽകും.വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി ചാലക്കുടി പാർളമെന്റ് മണ്ഡലത്തിലെ ആയിരം പേർക്ക് ജൂൺ 27 ന് ചാലക്കുടി അപ്പോളോ അഡ്ലക്സിൽ വച്ചാണ് വാക്സിനേഷൻ നൽകുന്നത്. എം.പി.യുടെ ഒരു മാസത്തെ ആനുകൂല്യങ്ങൾ ഇതിനായി നൽകും .സൗജന്യ വാക്സിനേഷൻ ലഭിക്കുന്നതിന് അർഹരായ വ്യക്തികൾ കൊവിഡ് വാക്സിനേഷനു വേണ്ടി രജിസ്ട്രേഷൻ നടത്തിയ വിശദാംശങ്ങൾ അറിയിക്കേണ്ടതാണ്.ഫോൺ.0484 2452700