കളമശേരി: ബി.ജെ.പിയെ നിരന്തരം വേട്ടയാടുകയും കെ.സുരേന്ദ്രനേയും കുടുംബത്തേയും കള്ളക്കേസിൽ കുടുക്കാനുമുള്ള ശ്രമങ്ങളെ ബി.ജെ.പി അതിശക്തമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി. സിന്ധുമോൾ പറഞ്ഞു. കളമശേരി വില്ലേജ് ഓഫീസിനു മുന്നിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ഗിരിജാ ലെനീന്ദ്രൻ, ആർ. സജികുമാർ, എം. ഉല്ലാസ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ പ്രമോദ് തൃക്കാക്കര, സി.ആർ. ബാബു, പി. സജീവ്, സീമാബിജു, സി.ജി. സന്തോഷ്, കെ.ആർ. രാമചന്ദ്രൻ, ചന്ദ്രികാ രാജൻ, വി.കെ. സുബ്രഹ്മണ്യൻ, വി.പി. രാജീവ്, ഹരികൃഷ്ണൻ, ശ്യാംകുമാർ, വി.വി. പ്രകാശൻ, പി.ടി. ഷാജി, വിനോദ് എന്നിവർ നേതൃത്വം നൽകി.