മൂവാറ്റുപുഴ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി കച്ചേരിത്താഴത്ത് സംഘടിപ്പച്ച ധർണ മദ്ധ്യയമേഖല വൈസ് പ്രസിഡന്റ് സജികുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.തങ്കകുട്ടൻ ജില്ലാ കമ്മിറ്റി അഗം എ.എസ്.വിജുമോൻ ,സംസ്ഥാന കൗൻസിൽ അഗം സെബാസ്റ്റ്യൻ മാത്യു, ബി.ഡി.ജെ .എസ് മണ്ഡലം പ്രസിഡന്റ് ഷൈൻ കെ.കൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ കെ.കെ.അനീഷ്‌കുമാർ അജീഷ് തങ്കപ്പൻ, ട്രാഷറർ സുരേഷ് ബാലകൃഷ്ണൻ, കൗൺസിലർ ബിന്ദു സുരേഷ്, ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡന്റ് ജെയ്ബി കുരുവിതടം, മുനിസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കൻ എന്നിവർ സംസാരിച്ചു.