rsp
പെട്രോൾ വിലവർദ്ധനവിനെതിരെ ആർ.എസ്.പി നടത്തിയ പ്രതിേഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങൂർ പെട്രോൾ പമ്പിന് മുന്നിൽ ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഇന്ധനവിലവർദ്ധനവിനെതിരെ ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കിടങ്ങൂർ പെട്രോൾ പമ്പിന് മുമ്പിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരം ജി. കൃഷ്ണകുമാർ, പി.ടി. സുരേഷ്ബാബു, കെ.എം. ജോർജ്, വി. ബിമോഹനൻ, സി.എ. നാരായണൻകുട്ടി, കെ.വി. രാധാകൃഷ്ണൻ, കെ.ടി. വിമലൻ, എം.ജി. ഗിരീഷ്‌കുമാർ , കെ.ജി. സത്യവ്രതൻ, ജി. വിജയൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.