നെടുമ്പാശേരി: ഇന്ധനവില വർദ്ധനവിനെതിരെ ദേശീയപാതയിൽ കാർ കെട്ടിവലിച്ച് എൻ.സി.പി പ്രതിഷേധിച്ചു. പെട്രോൾ വില വർദ്ധനവിനെതിരെ എൻ.സി.പി രാജ്യവ്യാപകമായി പമ്പുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണയുടെ ഭാഗമായിട്ടാണ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി പറമ്പയം പെട്രോൾ പമ്പിന് മുമ്പിൽ കാർ കെട്ടിവലിച്ചത്.എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ സമരം ഉദ്ഘാടനം ചെയ്തു. എൻ.സി.പി മണ്ഡലം പ്രസിഡന്റ് അഫ്‌സൽ മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി അനൂബ് നൊച്ചിമ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ ജബ്ബാർ, ഉണ്ണികൃഷ്ണൻ, റഹീം, വിശ്വൻ, ഷെർബിൻ കൊറയ, രഞ്ജിത്, അഷ്‌കർ സലാം, അശോകൻ എന്നിവർ പങ്കെടുത്തു.