pic
നവ ദമ്പതികളായ ഫെബിൻ.എസ്.മാത്യുവും അമു മേരി ഷാജിയും വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്‌ഫോൺ ആന്റണി ജോൺ എം.എൽ.എയ്ക്ക് കൈമാറുന്നു

കോതമംഗലം: ഓൺലൈൻ പഠന സൗകര്യത്തിനായി അഞ്ച് കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ വാങ്ങി നൽകി നവ ദമ്പതികൾ. കഴിഞ്ഞ ദിവസം വിവാഹിതരായ ഫെബിൻ. എസ്. മാത്യുവും അമു മേരി ഷാജിയും ചേർന്ന് തങ്ങളുടെ വിവാഹ ചെലവ് ചുരുക്കി കുട്ടികളുടെ ഓൺലൈൻ പഠന സഹായത്തിനായി അഞ്ച് സ്മാർട്ട് ഫോണുകൾ ആന്റണി ജോൺ എം.എൽ.എ.യ്ക്ക് കൈമാറി.