ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ നേരിട്ട ദുരവസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ ആരോഗ്യമന്ത്രിക്ക് കത്ത് നൽകി. കൊവിഡ് സെന്ററിൽ ദുരനുഭവം പങ്കുവച്ച് അഭിലാഷ് സാമൂഹ്യമാദ്ധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു എം.എൽ.എയുടെ നടപടി.ആക്ഷേപം ശരിയാണെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് എം.എൽ.എയുടെ കത്തിലൂടെ ആവശ്യം. രോഗികൾക്ക് ആവശ്യമായ പരിചരണമില്ലെന്നും സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നുമാണ് അഭിലാഷ് അശോകൻ സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചത്.