bjp
കോലഞ്ചേരിയിൽ നടന്ന പ്രതിഷേധയോഗം മദ്ധ്യ മേഖല സെക്രട്ടറി ഇ.എ.രാജഗോപാൽ ഉദ്ഘാടനം ചെയുന്നു

കോലഞ്ചേരി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സത്യാഗ്രഹ പരിപാടിയുടെ ഭാഗമായി കോലഞ്ചേരിയിൽ നടന്ന പ്രതിഷേധയോഗം മദ്ധ്യ മേഖല സെക്രട്ടറി ഇ.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.സി.കൃഷ്ണൻ അദ്ധ്യക്ഷനായി. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷിബു പട്ടിമ​റ്റം, അനുൺ കോലേത്ത്, വൈസ് പ്രസിഡന്റ് കെ.എ. സാജു തുടങ്ങിയവർ സംസാരിച്ചു.