കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മാസങ്ങളായി വഴി വിളക്കുകൾ തെളിയുന്നില്ലെന്ന് പരാതി. മഴക്കാലം ആരംഭിച്ചതോടെ കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയായി ഇഴജന്തു ശല്യവും വർദ്ധിച്ചിരിക്കുകയാണ്. മുഴുവൻ വഴി വിളക്കുകളും തെളിയിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരുൺ വാസു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ, എൽദോ നെല്ലാട്, ബിനോയ് വീട്ടൂർ എന്നിവർ പങ്കെടുത്തു.