മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ്‌ വാളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരായ വീട്ടമ്മമാർക്ക് സൗജന്യമായി പെണ്ണാട്ടിൻ കുട്ടികളെ വിതരണം ചെയ്യുന്ന വീട്ടമ്മക്കൊരു കുഞ്ഞാട് പദ്ധതി കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അഞ്ച് വീട്ടമ്മമാർക്ക് പെണ്ണാട്ടിൻ കുട്ടികളെ വിതരണം ചെയ്തു. വിവിധ ഘട്ടങ്ങളായി 50 ആട്ടിൻ കുട്ടികളെ വിതരണം നടത്താനാണ് യൂത്ത് കോൺഗ്രസ്‌ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എവിൻ എൽദോസ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ആയ ആബിദ് അലി, മുഹമ്മദ്‌ റഫീഖ്, സമീർ കോണിക്കൽ,സാറാമ്മ ജോൺ, സി വൈ ജോളിമോൻ, കെ. ഒ.ജോർജ്, കെ.എം മാത്തുകുട്ടി, കെ വി ജോയ്, ബിനോ.കെ.ചെറിയാൻ, കെ. പി എബ്രഹാം, ലിസ്സി എൽദോസ്, ഇ. വി ജോർജ്,ജെറിൻ ജേക്കബ് പോൾ, റംഷാദ് റഫീഖ്,സഞ്ജു ജോർജ്, ജിനു സി കെ,മനു ബ്ലായിൽ,എബിൻ ജോൺ,ജിജോ പാപ്പാലിൽ എന്നിവർ പങ്കെടുത്തു.