പിറവം: തിരുമാറാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു.നാശനഷ്ടങ്ങളുണ്ടായ വീടുകൾ എം.എൽ.എ സന്ദർശിച്ചു. വലിയ തേക്ക് മരം വീടിന് മുകളിലേക്ക് കടപുഴകി വീണ ഒലിയപ്പുറം മൈലാടുംപാറ പൊയ്ക്കാട്ടിൽ സന്തോഷിന്റെയും മഴയിൽ മേൽക്കൂരയടക്കം തകർന്നു വീണ മണ്ണത്തൂർ കപ്പിലാംകുന്നേൽ മത്തായിയുടെയും വീടുകളിലെത്തി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. അപകടങ്ങളിൽ കാര്യമായ പരിക്ക് ആർക്കും ഇല്ല.