mathew-kuzhalnadan

കൊച്ചി: പോത്താനിക്കാട് 16 വയസുകാരി പീഡനത്തിനിരയായ സംഭവത്തിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകരെ മാത്യു കുഴൽനാടൻ എം.എൽ.എ സംരക്ഷിക്കുന്നുവെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ആരോപിച്ചു. രണ്ടാംപ്രതിയായ യൂത്ത്‌കോൺഗ്രസ് നേതാവിന്റെ വക്കാലത്ത് എം.എൽ.എ ഏറ്റെടുത്തത് ലജ്ജാകരമാണ്. എം.എൽ.എ ആ സ്ഥാനത്ത് തുടരാൻ അർഹനല്ല. പെൺകുട്ടിക്ക് തുടർപഠനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഡി.വൈ.എഫ്.ഐ നൽകും. എം.എൽ.എയുടേത് കോൺഗ്രസ് നിലപാടാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിൽ എം.എൽ.എയും വ്യക്തമാക്കണം. വരുംദിവസങ്ങളിൽ ശക്തമായ സമരം സംഘടിപ്പിക്കും.