vaccine-

കൊച്ചി: വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം) വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കും. വിനോദസഞ്ചാര മേഖലയിലെ മുഴുവൻ പേർക്കും വാക്‌സിൻ നൽകിയ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.
വിനോദസഞ്ചാരം പുനരാരംഭിക്കാൻ മേഖല സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുക പ്രധാനമാണെന്ന് കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. വാക്‌സിൻ നൽകാൻ വകുപ്പ് നോഡൽ ഓഫീസർമാരെയും സഹായിക്കാൻ കെ.ടി.എം അംഗങ്ങളെയും ചുമതലപ്പെടുത്തി.
ഹെൽപ്പ് ഡെസ്‌ക് നമ്പർ : 9747720077.