vegetables
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ പെരുമ്പാവൂർ നിയോജകമണ്ഡലതല വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പാവൂർ: കേരള കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2021-22 സാമ്പത്തിക വർഷം ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ പെരുമ്പാവൂർ നിയോജകമണ്ഡലതല വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരുമ്പാവൂർ നഗരസഭ അദ്ധ്യക്ഷൻ സക്കീർ ഹുസൈന്റെ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.എൻ.മോളി പദ്ധതി വിശദീകരണം നടത്തി.യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, നഗരസഭാ കൗൺസിലർമാരായ പോൾ പാത്തിക്കൽ, സി കെ രാമകൃഷ്ണൻ, കെ.ബി.നൗഷാദ്, കൃഷി അസിസ്റ്ററ്റ് ഡയറക്ടർ പി.എൻ.മോളി, ഫീൽഡ് ഓഫീസർ കെ.പി.വത്സമ്മ, കൂവപ്പടി കൃഷി ഓഫീസർ ജയ മരിയ എന്നിവർ സംസാരിച്ചു.