കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വം നല്കുന്ന ചക്രസ്തംഭന സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് തൃപ്പൂണിത്തുറയിലെ ലോറി- മിനിലോറി തൊഴിലാളികൾ. ജൂൺ 21ന് നടക്കുന്ന സമരത്തിന്റെ പ്രചാരണ പരിപാടികളും ആരംഭിച്ചു. വാഹനങ്ങളിൽ പോസ്റ്റർ പതിച്ച് പ്രചാരണ കാമ്പയിൻ സി.ഐ.ടി.യു വൈറ്റില ഏരിയാ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.