കളമശേരി: ഇന്ധന വിലവർദ്ധനവിനെതിരെ ഓൾ കേരള പാക്കേജ്ഡ് ഡ്രിംങ്കിഗ് വാട്ടർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കളമശേരിയിൽ വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അഷറഫ് കാരക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഷിജാസ് പെരുമ്പാവൂർ, ജില്ലാ സെക്രട്ടറി കൊച്ചുമോൻ, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.