പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായി മൊബൈൽ ചലഞ്ചിനോട് അനുബന്ധിച്ച് 'സ്‌നേഹ കുടുക്ക' എന്ന പദ്ധതിയുമായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ.സഹകരണ ബാങ്കുകളുടെ സഹായത്തോടെ പലിശരഹിത വായ്പ നൽകി സ്‌പോൺസർമാരെ കണ്ടെത്തി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി യോഗം ചേർന്നു. പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ സക്കീർ ഹുസൈൻ, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി ഹമീദ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, കൂവപ്പടി ഗ്രാമപഞ്ചായത്ത് മിനി ബാബു, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി അവറാച്ചൻ, പെരുമ്പാവൂർ നിയോജകമണ്ഡലം പരിധിയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാർ, പെരുമ്പാവൂർ വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പ്രസഡന്റ് ജോസ് നെറ്റികാടൻ തുടങ്ങിയവർ പങ്കെടുത്തു.എസ്.സി.എസ്.ടി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിക്ക് കത്തയച്ചു.