ആലുവ: ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ചൂർണിക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പർമാരായ പി.എസ്. യൂസഫ്, രാജേഷ് പുത്തനങ്ങാടി, ലീന ജയൻ, ലൈല അബ്ദുൾ ഖാദർ, റംല അലിയാർ, സുബൈദ യൂസഫ്, കൃഷി അസിസ്റ്റന്റ് ശ്രീജ എന്നിവർ പൻകെടുത്തൂ. വഴുതന, തക്കാളി, മുളക് എന്നിവയുടെ 5000 തൈകളാണ് വിതരണം നടത്തിയത്.