കാലടി: മറ്റൂർ ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച സൗജന്യമായി കപ്പ വിതരണം ചെയ്യും.രാവിലെ 11 മുതൽ ബാങ്കിന്റെ മറ്റൂരിലുള്ള കാർഷിക വിപണന കേന്ദ്രത്തിലും, മാണിക്കമംഗലം ശാഖ വഴിയും കപ്പ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ .എ. ചാക്കോച്ചൻ, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ അറിയിച്ചു.