പെരുമ്പാവൂർ: കാർഷിക വികസന ക്ഷേമവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വാഴക്കുളം ബ്ലോക്കുതല ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവയുടെ വിതരണോദ്ഘാടനം പി.വി. ശ്രീനിജൻ എം.എൽ.എ നിർവഹിച്ചു. വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളിൽ മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന കർഷകന് പതിനായിരം രൂപയുടെ കാഷ് അവാർഡ് യോഗത്തിൽ എം.എൽ.എ. പ്രഖ്യാപിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. അനിത പദ്ധതി വിശദീകരണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ മീന്ത്രിക്കൽ, സനിത റഹീം, ഷജിന ഹൈദ്രോസ്, അബ്ദുൾ അസീസ്, ഷെമീർ തുകലിൽ, സിറാജുദീൻ, പി.എ. അൻസാർ, കെ.എസ്. അബ്ദുൾ ഹമീദ്, ദിവ്യ മണി, സുഹറ കൊച്ചുണ്ണി, മുഹമ്മദ്, കീഴ്മാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാൻസി പരമേശ്വരൻ, കൃഷി ഓഫീസർ കെ. അനിത തുടങ്ങിയവർ പങ്കെടുത്തു.