ആലുവ: കൊവിഡിന്റെ മൂന്നാം തരംഗം കൂടുതൽ അപകടകാരികളായ വൈറസിന്റെ വ്യാപനമായിരിക്കുമെന്നും അതിനാൽ കൂടുതൽ ജാഗ്രതയോടെ ഇതിനെ നേരിടണമെന്നും ആലുവ ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അനഘൻ ചന്ദ്രശേഖർ പറഞ്ഞു. തോട്ടക്കാട്ടുകര ടി.കെ.ആർ.എ ലൈബ്രറിയിൽ പ്രതിവാര തിങ്കൾ കൂട്ടം പരിപാടിയിൽ 'കൊവിഡ് പ്രതിരോധം ആയുർവേദത്തിൽ' എന്ന വിഷയത്തെക്കുറിച്ചു വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിനു 5000 വർഷത്തോളം പഴക്കമുണ്ട്. കൊവിഡ് പോലുള്ള രോഗത്തെ നേരിടുന്നതിനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. എന്നാൽ രോഗം വരാതിരിക്കാനും രോഗം വന്നുമറിയവർക്കുള്ള ചികിത്സാസമ്പ്രദായവും, പ്രതിരോധവിധികളും ആയുർവേദം നിർദേശിക്കുന്നെണ്ടെന്നും അത് ഫലവത്തായി തെളിയാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലൈബ്രറി പ്രസിഡന്റ് ഡോ. കെ.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എ. ഹംസക്കോയ, വി.എ. ഹാരിദ്, പോളി തോംസൺ, ശോഭ മോഹൻ എന്നിവർ സംസാരിച്ചു.