കൊച്ചി: കാരണക്കോടം ഡിവിഷനിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഡിവിഷൻ കൗൺസിലർ ജോർജ് നാനാട്ടിന്റെയും ഇന്ദിര റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രതിരോധ സേനയിലെ 50 അംഗംങ്ങൾക്കും പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു.ഡെപ്യൂട്ടി മേയർ. കെ.എ.അൻസിയ, ഡിവിഷൻ കൗൺസിലർ ജോർജ് നാനാട്ട്, ജോസഫ് ആഞ്ഞിപറമ്പിൽ, ശിവശങ്കർ, ജോളി മുട്ടുരുത്തിൽ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം വിദ്യാഥികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യകിറ്റുകളും നൽകി.