കൊച്ചി:എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോക്‌സിഡേ ദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ അഡ്വ.എം. അനിൽകുമാർ നിർവ്വഹിച്ചു. ശുചീകരണ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്നന് കൈമാറി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ അഷറഫ്, ജില്ല നോൺ കോവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് എന്നിവർ പങ്കെടുത്തു.

രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്. . വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.