കൊച്ചി: അയൽവാസിയുടെ വെട്ടേറ്റ് യുവാവിന്റെ അറ്റുപോയ കൈപ്പത്തി ഒമ്പതുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. കുമളി അണക്കര ഏഴാംമൈൽ താഴത്തെപ്പടവിൽ ജോൺസന്റെ മകൻ മനുവിന്റെ (26) ഇടതുകൈപ്പത്തിയാണ് തുന്നിച്ചേർത്തത്.

അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടയിൽ വെട്ടേറ്റ മനുവിനെ വ്യാഴാഴ്ച രാത്രി 11.45 നാണ് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ എത്തിച്ചത്. വെളുപ്പിന് 2.45 നാരംഭിച്ച ശസ്ത്രക്രിയ ഇന്നലെ ഉച്ചയ്ക്ക് 11.45 ന് പൂർത്തിയായി. ഡോ. സെന്തിൽകുമാർ, ആശ സിറിയക്, ചെറിയാൻ കോവൂർ, ബി. വിവേക്, അവിനാശ് സുധാകരൻ, ആർ. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.